അമ്ല മഴ

അമ്ല മഴയ്ക്കു കാരണമായ വാതകം ?


മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം, നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ. ആസിഡ്‌ മഴ തുടർച്ചയായി ഏൽക്കുന്നത് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക, മണ്ണിന്റെ പല ഗുണങ്ങളും നഷ്ടപ്പെടുക, സസ്യജന്തുജാലങ്ങൾക്ക് നാശം സംഭവിക്കുക എന്നിങ്ങനെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണം മൂലമാണ് അമ്ലമഴ ഉണ്ടാകുന്നത് . വ്യവസായ ശാലകളിൽ നിന്നും മറ്റും പുറത്തു വിടുന്ന സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയ രാസവസ്തുക്കളാണ് ആസിഡ്‌ മഴയ്ക്ക് കാരണം. ഇവ അന്തരീക്ഷത്തിലെ ഓക്സിജനും ജലാംശവുമായിച്ചേർന്ന് ആസിഡ് ആയി മാറുന്നു.അങ്ങനെ സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും അന്തരീക്ഷത്തിൽ രൂപപ്പെടുന്നു.