സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?


പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Carborundum Universal Ltd (CUMI), Murugappa Group സ്വകാര്യ മേഖലയിൽ നിർമിച്ച ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി. പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. Carborundum Universal Ltd (CUMI) കമ്പനിയുടെ കൊച്ചിയിൽ ഫാക്ടറിയിലേക്കുള്ള വൈദ്യുതിയുടെ ആവശ്യാർഥം ആണ് ഇത് നിർമിച്ചിട്ടുള്ളത് . ഇവിടെ നിർമ്മിക്കുന്ന വൈദ്യുതി KSEB യുടെ ലൈനിലൂടെ കൊച്ചിയിലെ കമ്പനിയിലേക്ക് എത്തിക്കുന്നു